യു എ പി എ ചുമത്തിയവരെ പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു; യു എ പി എ ചുമത്തിയത് ശരിയായില്ല; ഉചിതമായ തീരുമാനം എടുക്കും

കോഴിക്കോട് യു എ പി എ കേസ് ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ വീട് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി സംസാരിച്ച നേതാക്കള്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പ് നല്‍കി.

വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യു എ പി എ ചുമത്തിയത് ശരിയായില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. കുടുംബത്തെ എല്ലാ നിലയിലും സഹായിക്കുമെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here