മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന. ബിജെപിയുമായി എന്തെങ്കിലും ചര്‍ച്ച ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് മാത്രമായിരിക്കുമെന്നും, ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ മറ്റ് വഴികള്‍ തേടേണ്ടിവരുമെന്നും ശിവസേനയുടെ മുന്നറിയിപ്പ്. അതേ സമയം ശിവസേനക്ക് പിന്തുണ നല്കണമോ എന്ന കാര്യത്തില്‍ കോണ്ഗ്രസ് എന്‍സിപി സഖ്യം നാളെ നില്‍പാടിലെത്തും. ശരത് പവാറും സോണിയ ഗാന്ധിയും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ശേഷമാകും നിലപാട് വ്യക്തമാക്കുക.

തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനം ആകാത്ത സഹചര്യത്തിലാണ് നിലപാട് കടുപ്പിച്ച് ശിവസേന രംഗത്തെത്തിയത്.ബിജെപിയുമായി ഇനി എന്തെങ്കികും ചര്‍ച്ച ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിപദത്തെ കുറിച്ച് മാത്രമാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കി. ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറായില്ലെങ്കില്‍ മറ്റ് വഴികള്‍ തേടുമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ ആദ്യം കണ്ണ് ചിമ്മുമെന്ന് ബിജെപി പ്രതീക്ഷിക്കേണ്ടെന്നും ശിവസേന നിലപാട് വ്യക്തമാക്കി.

ബിജെപി അവാദ്യം അംഗീകരിക്കുന്നില്ലെങ്കില്‍ എന്‍സിപി കോണ്ഗ്രസ് സഖ്യത്തെ കൂട്ട് പിടിച്ചു സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ശിവസേന ലക്ഷ്യം. ഇതിന്റെ ഭാഗമായി എന്‍സിപി കോണ്‍ഗ്രസ് നേതൃത്വവുമായി ശിവസേന ചര്‍ച്ചകളും നടത്തുന്നുണ്ട്.

ശിവാദനയോടുള്ള നിലപാടില്‍ മാറ്റം വരുമോ എന്ന കാര്യം നാളത്തെ യോഗത്തിന് ശേഷം അറിയാം. അതേ സമയം ശിവസേനക്ക് പിന്തുണ നല്‍കണമെന്ന് കോണ്ഗ്രസില്‍് ആവശ്യം ഉയരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് എംപിയും പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗം നേതാവുമായ ഹുസ്സൈന്‍ ദല്‍വായി കഴിഞ്ഞ ദിവസം അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News