ലഘുലേഖകള്‍ കണ്ടെടുത്തതുകൊണ്ട് മാത്രം യുഎപിഎ ചുമത്താന്‍ സാധിക്കില്ലെന്ന് യുഎപിഎ സമിതി അധ്യക്ഷന്‍; ”ആവശ്യമായ തെളിവുകള്‍ വേണം, ഭൂരിഭാഗം യുഎപിഎ കേസുകളിലും തെളിവില്ല, പൊലീസ് ജാഗ്രത കാണിക്കണം”

കൊച്ചി: മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തതുകൊണ്ട് മാത്രം യുഎപിഎ വകുപ്പ് ചുമത്താന്‍ സാധിക്കില്ലെന്ന് സംസ്ഥാന യുഎപിഎ സമിതി അധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍.

മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുണ്ടെങ്കില്‍ മാത്രമേ യുഎപിഎ കേസുകള്‍ നിലനില്‍ക്കുകയുള്ളു. അടുത്ത കാലത്ത് യുഎപിഎ ചുമത്തപ്പെട്ട 13 കേസുകള്‍ സമിതി മുമ്പാകെ വന്നു.

ഇതില്‍ ഒമ്പത് കേസുകള്‍ക്ക് വിചാരണ അനുമതി നിഷേധിച്ചിരുന്നു. ഈ കേസുകളില്‍ വ്യക്തമായ തെളിവുകളുണ്ടായിരുന്നില്ലായെന്നതാണ് കാരണം.

സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഈ കേസുകളില്‍ യുഎപിഎ ചുമത്തിയതെന്നും ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

പല കേസുകളിലും പൊലീസ് തിടുക്കം കാണിക്കാറുണ്ടെന്നും പൊലീസുകാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News