യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 15വര്‍ഷം തടവ് ശിക്ഷ. ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യന്‍ വംശജനെ 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. തെക്ക് കിഴക്കന്‍ ലണ്ടനിലെ ഐസല്‍വര്‍ത്ത് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

28 കാരനായ ദില്‍ജിത് 30 കാരിയായ യുവതിയെ ഈ വര്‍ഷം ആദ്യം അവരുടെ താമസസ്ഥലത്ത് എത്തി് കത്തി കാണിച്ച് ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തു. ഏകദേശം രണ്ടര മണിക്കൂര്‍ നേരം ഇയാള്‍ യുവതിയെ ഉപദ്രവിച്ചുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ബലാത്സംഗത്തിന് ശേഷം യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയും ചെയ്തു. യുവതി പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു.