തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

തിരുവനന്തപുരം വട്ടിയൂർക്കാവിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്കെതിരെ ആർ എസ് എസുകാരുടെ ആക്രമണം.

ഡി വൈ എഫ് ഐ സ്ഥാപക ദിനത്തിൽ ഉയർത്തിയ കൊടി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രക
ടനം നടത്തിയവർക്കെതിരെയാണ് ആർ എസ് അക്രമം നടത്തിയത്. സംഭവത്തിൽ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി വിനീതിനുൾപ്പടെ ഏ‍‍‍ഴോളം പ്രവർത്തകർക്ക പരിക്കേറ്റു.

ഡി വൈ എഫ് ഐ സ്ഥാപക ദിനമായ ഇന്ന് വട്ടിയൂർക്കാവിലെ മണികണ്ഠേശ്വരത്ത് പതാകഉയർത്തിയിരുന്നു. എന്നാൽ സ്ഥലത്തെ ആർ എസ് എസ് ബി ജെ പി പ്രവർത്തകർ കൊടിമരം നശിപ്പിരക്കുകയും ഡി വൈ എഫ് ഐ പ്രവർത്തകനായ രതീഷിന്‍റെ വീട്ടിൽ ചെന്ന് ഭിഷണി പെടുത്തകയും ചെയ്തു.

സംഭവമറിഞ്ഞ് ഡി ‍വൈ എഫ് ഐ ജില്ലാ പ്രസിഡന്‍റ് വീനീതും സംസ്ഥാന കമ്മിറ്റി അംഗം പ്രജിൻ സാജും കുറച്ച് പ്രവർത്തകരും സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കാനെത്തി.

എന്നാൽ മരാകായുധങ്ങളുമായെത്തിയ വിഷ്ണു വധക്കേസിലെ പ്രതി ആസാം അനിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അക്രമിക്കുകയായിരുന്നു.അക്രമത്തിൽ വിനീതിനും പ്രതിനുമുൾപ്പടെ ഏഴോളം പ്രവർത്തകർക്ക് പരിക്കേറ്റു പരിക്കേറ്റവരെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമം തടയാനെത്തിയ ആറ് പൊലീസുകാർക്കും പരിക്കേറ്റു.സംഭവുമായി ബന്ധപെട്ട് രണ്ട് ബി ജെ പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.അക്രമത്തിൽ പ്രതിഷേധിച്ച് നാളെ വട്ടീയൂർക്കാവിൽ ഡി വൈ എഫ് ഐ പ്രതിഷേധം സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News