യുഎപിഎ നിയമം നടപ്പിലാക്കുന്നതില്‍ സര്‍ക്കാറിന് യോജിപ്പില്ല; കോ‍ഴിക്കോട് സംഭവം പരിശോധിച്ച ശേഷം നടപടിയെടുക്കും: മുഖ്യമന്ത്രി

യുഎപിഎ നിയമം നടപ്പിലാക്കുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി. കോഴിക്കോട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം യുഎപിഎ നിയമത്തിനെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് യാതൊരവകാശവുമില്ല. കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് ഈ കരിനിയമം നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നിലപാടില്‍ മാറ്റമൊന്നുമില്ല. കോഴിക്കോട് വിഷയത്തില്‍ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത് സംഭവം സര്‍ക്കാര്‍ പരിശോധിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News