ദില്ലിയില്‍ രൂക്ഷമായ വായു മലിനീകരണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകള്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ ശക്തമായ പ്രതിഷേധം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വായൂമലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കാത്ത സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം.

മണ്ഡി ഹൗസില്‍ നിന്നും ജന്തര്‍ മന്തര്‍ വരെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി

ഓഗസ്റ്റ് മുതല്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും നടത്തിയിരുന്ന പ്രചാരണപരിപാടികളുടെ ഒടുക്കമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. നൂറ്റമ്പതോളം യുവജനങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. അഞ്ചിന ആവശ്യങ്ങളാണ് ഡിവൈഎഫ്ഐ മുന്നോട്ട് വെച്ചത്.

മെട്രോ ചാര്‍ജ് കുറയ്ക്കുക, ബസ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ഡീസല്‍ വാഹനങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തുക, നിര്‍മാണയിടങ്ങളില്‍ നിന്നും മറ്റുമൂയരുന്ന പൊടി നിയന്ത്രിക്കുവാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുക, കാര്‍ഷികമാലിന്യം സുരക്ഷിതമായി കൈകാര്യം ചെയ്യുവാന്‍ സര്‍ക്കാര്‍ തല നടപടികള്‍ കൈക്കൊള്ളുക എന്നിവയായിരുന്നു ഡിവൈഎഫ്ഐ മുന്നോട്ടുവച്ച ആവശ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News