ചരിത്രമുറങ്ങുന്ന മറയൂരിലെ മുനിയറകള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും

ശിലായുഗ കാലഘട്ടത്തിന്റെ ചരിത്രമുറങ്ങുന്ന മറയൂരിലെ മുനിയറകള്‍ സംരക്ഷിക്കാന്‍ കൈകോര്‍ത്ത് ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും. വിനോദ സഞ്ചാരികള്‍ക്കും ചരിത്ര ഗവേഷകര്‍ക്കും ഏറെ പ്രിയപ്പെട്ട മുനിയറകള്‍ നാശത്തിന്റെ വക്കിലാണ് എന്ന തിരിച്ചറിവാണ് ഉദ്യമത്തിന് പിന്നില്‍.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള മറയൂര്‍- അഞ്ചുനാട്ടിലെ മുനിയറകളുടെ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ പ്രവര്‍ത്തനം. ദേവികുളം ജനമൈത്രി എക്സൈസിന്റെയും തേവര എസ്എച് കോളേജിന്റെയും നേതൃത്വത്തില്‍ നടന്ന ശുചീകരണ പരിപാടിയില്‍ മറയൂര്‍ പഞ്ചായത്ത്, കുടുംബശ്രീ, പുരവാസ്തു-ടൂറിസം വകുപ്പുകള്‍,വിവിധ സന്നദ്ധ സംഘടനകള്‍ എന്നിങ്ങനെ പങ്കാളികളായി. പരിപാടി ദേവികുളം സബ്കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

മുനിയറകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നിശ്ചിത സമയങ്ങളില്‍ ഈ പ്രദേശത്ത് പരിശോധന നടത്താന്‍് ഉദ്യോഗസ്ഥര്‍ക്ക് സബ്കലക്ടര്‍ നിര്‍ദേശം നല്‍കി. പരിപാടിയില്‍ മറയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ആരോഗ്യദാസ്, ദേവികുളം എക്സൈസ് സി ഐ സികെ സുനില്‍രാജ്, പുരാവസ്തു വിഭാഗം ഒഫീസര്‍ കെ ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News