ഇന്ത്യക്കെതിരെ ആദ്യ 20-20യില്‍ ബംഗ്ലാദേശിന് ജയം. 8 വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ജയം. 149 റാന്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബംഗാദേശിനെ വിജയത്തിലേക്ക് നയിച്ചത് മുഷ്ഫിഖര്‍ റഹിമിന്റെയും സൗമ്യ സര്‍ക്കാരിന്റെയും മികച്ച പ്രകടനം. ഇന്ത്യന്‍ നിരയില്‍ ശിഖര്‍ ധവാന് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ധവാന്‍ 42 റാന്‍സ് നേടിയപ്പോള്‍ നായകന്‍ രോഹിത് ശര്‍മ്മ 9 റന്‍സ് മാത്രമാണ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു. കൊഹ്ലിയുടെ അഭാവത്തില്‍ നായകനായ രോഹിത് ശര്‍മ 9 രണ്‍്‌സെടുത്ത് പുറത്താവുകയായിരുന്നു.പിന്നാലെ വന്ന കെഎല്‍ രാഹുലിനും, ശ്രയേഷ് അയ്യര്‍ക്കും, റിഷഭ് പന്തിനും 30 മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മലയാളി താരം സഞ്ജു സാംസണിനെ മാറ്റി ടീമില്‍ ഉള്‍പ്പെടുത്തിയ ശിവം ദുബെ 1 റണ്‌സെടുത്ത് പുറത്തായി. 1 സിക്സും, 3 ഫോറുമടക്കം 41 പന്തില്‍ നിന്നും 42 റണ്‌സാണ് ധവാന്‍ നേടിയത്.

149 റണ്‍്‌സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ബംഗ്‌ളാദേശിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ലിന്റണ് ദാസിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നാലെ വന്ന സൗമ്യ സര്‍ക്കാരും, മുഷ്ഫിഖര്‍ റഹിമും ചേര്‍ന്ന് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു.സൗമ്യ സര്‍ക്കാര്‍ 35 പന്തില്‍ നിന്നും 39 റാന്‍സ് നേടിയപ്പോള്‍ മുഷ്ഫിഖര്‍ റഹിം 43 പന്തില്‍ 8 ഫോറം ഒരു ബൗണ്ടറിയുമാടക്കം 60 റന്‍സ് നേടി ബംഗ്ലാദേശിന് വിജയം സമ്മാനിച്ചു.