‘മുന്തിരി മൊഞ്ചന്‍’ തമിഴിലേക്ക്, തവളയായി യോഗി ബാബു

ദിനംപ്രതി വാര്‍ത്തകളില്‍ നിറഞ്ഞു കൊണ്ടിരിക്കുകയാണ് വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘മുന്തിരി മൊഞ്ചന്‍’. ഇപ്പോള്‍ തന്നെ മികച്ച ഗാനങ്ങള്‍ കൊണ്ട് എങ്ങും സംസാര വിഷയമായി തീര്‍ന്ന മുന്തിരി മൊഞ്ചന്‍ എന്ന സിനിമ തമിഴിലേക്ക് വരുമ്പോള്‍ യോഗി ബാബു ആണ് സലിം കുമാറിന്റെ പ്രതീകാത്മകമായ തവള കഥാപാത്രം ചെയ്യാന്‍ ഒരുങ്ങുന്നത്. ഫ്രൈഡേ, ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപരതയ്ക്കു ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന മുന്തിരി മൊഞ്ചന്‍ ഡിസംബര്‍ 6നാണ് റിലീസ് ചെയ്യുന്നത്.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. മൂവി ഫാക്ടറിയുടെ ബാനറിലാണ് വിതരണം നിര്‍വഹിക്കുന്നത്.

മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവന്‍, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിജിത് നമ്പ്യാര്‍ തന്നെ സംഗീതമൊരുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here