കൂടത്തായി കൊലപാതകപരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും.

കൊയിലാണ്ടി സി ഐ ക്കാണ് അന്വേഷണച്ചുമതല. കൂടാതെ വ്യാജ ഒസ്യത്ത് കേസില്‍ അന്വേഷണ പരിധിയിലുളളവരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. അതേസമയം വ്യാജ ഒസ്യത്ത് നിര്‍മ്മിച്ചതിനെതിരെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തും.