യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ ആണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

യു എ പി എ ചുമത്തിയ നടപടി പരിശോധിക്കുമെന്ന് മുഖ്യന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകമാവും. എന്നാല്‍ അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here