യുഎപിഎ ദുരുപയോഗം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; കോഴിക്കോട് അറസ്റ്റില്‍ കൃത്യമായ അന്വേഷണം നടത്തും; മാവോയിസ്റ്റുകളെ പരിശുദ്ധരാക്കുന്നത് എന്തിന് വേണ്ടിയാണെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഎപിഎ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അറസ്റ്റിലായ അലന്റെ ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖയും പുസ്തകവും കണ്ടെത്തിയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

താഹയുടെ വീട്ടില്‍ നിന്ന് മാവോയിസ്റ്റ് ലഘു ലേഖയും പുസ്തകവും മെമ്മറി കാര്‍ഡും കണ്ടെത്തിയെന്നും പരിശോധനയ്ക്കിടെ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎപിഎ നിയമം 1967ലാണ് നിര്‍മ്മിച്ചത്. നാലു തവണ ഭേദഗതി ചെയ്തു. യുഎപിഎയില്‍ ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിച്ചത് 2019ലെ ഭേദഗതിയിലാണെന്നും അതിനെ പാര്‍ലമെന്റില്‍ എതിര്‍ത്തത് സിപിഐഎമ്മാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

ഭേദഗതിയെ എതിര്‍ത്തതിന്റെ പേരില്‍ രാജ്യദ്രോഹികളെന്ന് പോലും തങ്ങളെ വിളിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുഎപിഎ ചുമത്തിയ ആറു കേസുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. കര്‍ശന പരിശോധനകള്‍ക്ക് ശേഷമേ യുഎപിഎ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കൂ. ഈ സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള ഒന്‍പത് കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാവോയിസ്റ്റുകളെ പരിശുദ്ധരാക്കുന്നത് എന്തിന് വേണ്ടിയാണെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു.

മാവോയിസ്റ്റുകളെ ആട്ടിന്‍ കുട്ടികളായി ചിത്രീകരിക്കരുത്. അവര്‍ത്ത് കീഴടങ്ങാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ആവശ്യമായ ആയുധങ്ങളുമായി വന്ന് പൊലീസിന് നേരെ വെടിവച്ചവരാണ് അവര്‍. മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News