ലൈംഗിക വീഡിയോ: ബിജെപി മുന്‍ എംപിയും അധ്യക്ഷനുമായ ഗോപാല്‍ കുരുക്കില്‍; വീഡിയോ പ്രചരിപ്പിച്ചതും ബിജെപി നേതാക്കളും

ദാമന്‍: ലൈംഗികവീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ മുന്‍ എംപിയായ ബിജെപി നേതാവ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.

കേന്ദ്രഭരണപ്രദേശമായ ദാമന്‍ ദിയുവിലെ ബിജെപി അധ്യക്ഷനും മുന്‍ ലോക്‌സഭാ എംപിയുമായ ഗോപാല്‍ ടന്‍ഡേലാണ് രാജിവച്ചത്.

ഒരു യുവതിയുമൊത്തുള്ള ഗോപാലിന്റെ നഗ്‌നവീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ഗോപാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തനിക്കെതിരെ പ്രാദേശിക ബിജെപി നേതാക്കള്‍ തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും ഗോപാല്‍ പറയുന്നു. ഇവരുട പേരും പരാതിയില്‍ ഗോപാല്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

താന്‍ വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് തടയുന്നതിനാണ് വീഡിയോ പുറത്തിറക്കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News