ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് നീതി ആയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത്

കേരളത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നീതി ആയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത്. ട്വിറ്ററിലൂടെയാണ് അമിതാഭ് കാന്ത് തന്റെ ആഗ്രഹം പങ്ക് വെച്ചത്. കേരളത്തില്‍ ഏറെക്കാലം ജോലി ചെയ്തിട്ടുള്ള അമിതാഭാ കാന്ത് ടൂറിസം സെക്രട്ടറിയായിരുന്ന കാലത്താണ് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഹാഷ് ടാഗില്‍ കേരള ടൂറിസത്തെ ബ്രാന്‍ഡ് ചെയ്തത്.

രാജ്യ തലസ്ഥാനം അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണതിലൂടെ കടന്നുപോകുമ്പോഴാണ് കേരളത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നതായി നീതിആയോഗ് ചെയര്‍മാന്‍ അമിതാഭ് കാന്ത് വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് അമിതാഭ് കാന്ത് തന്റെ ആഗ്രഹം പങ്കുവെച്ചത്. ദില്ലിയിലെ തിരക്കില്‍ നിന്നും മാറി ഞാന്‍ ഏറെക്കാലം താമസിക്കുകയും ജോലിചെയ്യുകയും ചെയ്ത ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നു.അവിടെയായിരിക്കും ഇനി ഞാന്‍ താമസിക്കുക ഇതായിരുന്നു അമിതാഭ് കാന്തിന്റെ ട്വീറ്റ്.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ ഒരാള്‍ ദില്ലി വിടുന്ന എന്ന തരത്തില്‍ അമിതാഭിന്റെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടും ആള്‍ക്കാരെത്തി. ഞാന്‍ ഏറെക്കാലം ജോലി ചെയ്ത കേരളത്തില്‍ താമസമാക്കുമെന്നാണ് പറഞ്ഞത്.അതില്‍ എന്താണ് തെറ്റ്, അല്ലാതെ പാകിസ്താനിലോ ചൈനയിലോ താമസിക്കുമെന്നല്ല പറഞ്ഞത്.

വ്യക്തിസ്വാതന്ത്ര്യത്തില്‍ രാഷ്ട്രീയം കടത്തുന്നത് എന്തിനാണെന്നും അമിതാഭ് കാന്ത് വിമര്‍ശകന് മറുപടി നല്കിയിട്ടുമുണ്ട്. കേരളത്തില്‍ ഏറെക്കാലം ജോലി ചെയ്തിട്ടുള്ള അമിതാഭാ കാന്ത് ടൂറിസം സെക്രട്ടറിയായിരുന്ന കാലത്താണ് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഹാഷ് ടാഗില്‍ കേരള ടൂറിസത്തെ ബ്രാന്‍ഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News