ഇ എം അഷറഫിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

കൈരളി ടിവി മിഡിൽ ഈസ്റ്റ് ന്യൂസ് ആൻഡ് പ്രോഗ്രാം ഡയറക്ടർ ഇ എം അഷറഫ് രചിച്ച
‘ഒരു വിയറ്റ്നാം യാത്ര’ എന്ന യാത്ര വിവരണ പുസ്തകം മുപ്പത്തി എട്ടാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു .

ചിന്ത പബ്ലിഷേസിന്റെ പവലിയനിൽ നടന്ന പ്രകാശന ചടങ്ങിൽ കേരളം നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ജി എസ് പ്രദീപിന് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു . വിയറ്റ്നാമിന്റെ ചരിത്രത്തിലേക്കുള്ള ഒരു ചൂണ്ടു വിരൽ കൂടിയാണ് ഒരു വിയറ്റ്നാം യാത്ര എന്ന പുസ്തകം .

ലോക കേരള സഭ അംഗം ആർ. പി. മുരളി ,അറ്റ്ലസ് രാമചന്ദ്രൻ , ഇ എം അഷറഫ് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. രക്തം ചിന്തിയ  വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരു രാജ്യം ഇപ്പോൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് പുസ്തകത്തിലൂടെ പറയുന്നു .

ടൂറിസം , അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ ലെ വിയറ്റ്നാമിന്റെ നേട്ടങ്ങളെയും പുസ്തകം പ്രതിപാദിക്കുന്നു . വിയറ്റ്നാമിലേക്ക് ഇ എം അഷ്‌റഫ് നടത്തിയ യാത്രകളിൽ കണ്ടറിഞ്ഞ അനുഭവങ്ങൾ വായനക്കാരിലേക്ക് പകരുകയാണ് ഈ പുസ്തകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News