എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്യുക; ഗൂഗിളിന്റെ മുന്നറിയിപ്പ്

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ സുരക്ഷാപിഴവുണ്ടെന്ന് ഗൂഗിള്‍ തന്നെ വെളിപ്പെടുത്തല്‍.

ബ്രൗസറിന്റെ ഓഡിയോ കംപോണന്റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷവീഴ്ച കണ്ടെത്തിയിരിക്കുന്നത്. പിഴവുകള്‍ പരിഹരിച്ച ഏറ്റവും പുതിയ പതിപ്പ് എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാനും ഗൂഗിള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അല്ലെങ്കില്‍ ഹാക്കര്‍മാര്‍ ഉപയോക്താവിന്റെ സിസ്റ്റത്തെ നിയന്ത്രിക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബ്രൗസറിന് സുരക്ഷാ പാളിച്ച സംഭവിച്ചിട്ടുണ്ടോയെന്നറിയാന്‍, ബ്രൗസറിന്റ വലതു മുകള്‍ ഭാഗത്തുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് ഹെല്‍പ്പ്-എബൗട്ട് ഗൂഗിള്‍ ക്രോമില്‍ മാനുവലായി അന്വേഷിക്കാവുന്നതാണ്.

ക്രോം 78 എന്ന വേര്‍ഷന്‍ ഐഒഎസ്, മാക്ക്, വിന്‍ഡോസ്, ലിനക്‌സ് എന്നിവയ്ക്ക് വേണ്ടി ഗൂഗിള്‍ അടുത്തിടെ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഐ ഫോണിന് വേണ്ടി ഡാര്‍ക്ക് മോഡും അവതരിപ്പിച്ചിരുന്നു.

ഡെസ്‌ക്ക് ടോപ്പില്‍ സേവ് ചെയ്തിരിക്കുന്ന ഒരു നമ്പറിലേക്ക് വളരെ വേഗം വിളിക്കാന്‍ കഴിയുന്ന ക്ലിക്ക് ടു കോള്‍ എന്ന ഫീച്ചറും ക്രോം അവതരിപ്പിച്ചു.

ഇവയിലൊക്കെയും സുരക്ഷാ പിഴവ് കണ്ടേക്കാമെന്ന നിഗമനത്തിലാണ് പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News