തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ സാരഥി,സർഗവായന എന്നീ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെ സാരഥി,സർഗവായന എന്നീ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങക്കുള്ള മറുപടിയാണ് കേന്ദ്രസർക്കാരിന്‍റെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്ക്കാരമുൾപ്പടെ തിരുവനന്തപുരത്തിന് ലഭിക്കാൻ കാരണമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ഹൈസ്ക്കൂളുകളിലെ കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ജില്ലാപഞ്ചാ നടപ്പിലാക്കുന്ന പദ്ധതിയാണ് സാരഥി. പദ്ധതിയുെട ഭാഗമായി ഇരുപത്തിയാറ് ബസുകളാണ് അനുവധിച്ചത്.

നാല് കോടി രൂപ ചിലവാക്കിയാണ് സ്കൂളുകൾക്ക് ബസുവാങ്ങി നൽകുന്നത്.ജില്ലയിലെ പ്രൈമറി തലം മുതൽ ഹയർസെക്കന്‍ററി തലംവരെയുള്ള എല്ലാ സ്കൂളുകളിലും ക്ലാസ് റൂം ലൈബ്രറികൾ സജ്ജീകരിക്കുക എന്നതാണ് സർഗ്ഗവായന സമ്പൂർണ വായന എന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ രണ്ട് പദ്ധതികളുടേയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായ വിജയന ഉദ്ഘാടനം ചെയ്തു.

കുട്ടികളിൽ നിന്നും മറ്റുമായി ശേഖരിച്ച പുസ്തകങ്ങൾ ഉപയോഗിച്ചാണ് സർഗ്ഗവായന സമ്പൂർണ വായന എന്നീ പദ്ധതി നടപ്പിലാക്കുന്നത്.ക്ലാസ് റൂം ലൈബ്രറികൾ സജ്ജീകരിക്കുന്നതിനുവേണ്ടിയുള്ള പുസ്തകങ്ങൾ കുട്ടികളിൽ നിന്ന് മുഖ്യമന്ത്രി ഏറ്റു വാങ്ങി.

ജില്ലാ പഞ്ചായത്തിന്‍റെ 78 വിദ്യാലയങ്ങളിൽ 130 കോടി രൂപയുടെ അടിസ്ഥാന വികസന പദ്ധതികളാണ് പ്രസിഡന്‍റ് വി കെ മധുവിന്‍റെ നേതൃത്വത്തിലുള്ള ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്. മന്ത്രി എസി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ.പ്ലാനിംഗ് ബോർഡ് അംഗം ഡോ.കെ എൻ ഹരിലാൽ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here