ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തിന് പിന്നാലെ പഴയ ആരോപണങ്ങള്‍ പൊടിതട്ടിയെടുക്കുകയാണ് ട്രംപ് അനുകൂലികള്‍.

ഒബാമയുടെ കാലത്ത് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഇസ്ലാമിക് സ്റ്റേറ്റിനെ പരിശീലിപ്പിച്ചെന്നാണ് ആരോപണം.

ഐഎസിനെ പരിശീലിപ്പിക്കാന്‍ ഒബാമ സിഐഎക്ക് നിര്‍ദേശം നല്‍കി എന്ന വിവാദ തലക്കെട്ടാണ് അവര്‍ ലേഖനത്തിനു നല്‍കിയത്.

2012ല്‍ ജോര്‍ദാനില്‍ വെച്ച് സിഐഎ തന്നെ ഐഎസിന് പരിശീലനം നല്‍കിയെന്ന ഗുരുതരമായ ആരോപണവും ലേഖനത്തിലുണ്ട്.

2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഒബാമയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ഥാപകന്‍ എന്ന് പലതവണ ട്രംപ് ആരോപിച്ചിട്ടുണ്ട്.