വിഎസ് ആശുപത്രി വിട്ടു; ആരോഗ്യനില തൃപ്തികരം

രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ആശുപത്രി വിട്ടു.

ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് വിഎസ് ആശുപത്രി വിട്ടത്. രക്തസമ്മര്‍ദത്തില്‍ ക്രമാതീതമായ വര്‍ദ്ദനവുണ്ടാവുകയും പനി വര്‍ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂത്രത്തില്‍ അണുബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ ഭരത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ ചികിത്സയിലായിരുന്നു വിഎസ്. പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി പ പൊതുപരുപാടികളില്‍ പങ്കെടുത്തിരുന്നില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News