കേന്ദ്രസർക്കാറിനെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തിപ്പെടുത്താൻ പ്രത്യോപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനിച്ചു.
കോണ്ഗ്രസ് വിളിച്ചു ചേർത്ത യോഗത്തിൽ സിപിഐഎം, സിപിഐ, ഡിഎംകെ, ജെഡിഎസ് തുടങ്ങി 13 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു.
ആർ സി ഇ പി കരാർ പാർലമെന്റിൽ ചർച്ചക്ക് വെക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചു. എൻസിപി, എസ്പി, ബിഎസ്പി എന്നീ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല.
കേന്ദ്ര സർക്കാരിനെതിരെ രാജ്യ വ്യാപകമായി നാളെ ആരംഭിക്കുന്ന പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കോണ്ഗ്രസ് ഇന്ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തത്.
രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, തൊഴിലിലായ്മ, ആർസിഇപി കരാർ എന്നിവ ചർച്ചയായി. കോണ്ഗ്രസ് പ്രതിഷേധത്തിന് പിന്തുണ നൽകാനും പാർലമെന്റിനകത്തും പുറത്തും സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ അദ്ധ്യക്ഷതയിലാണ് ദില്ലിയിൽ യോഗം ചേർന്നത്. ആർ.സി.ഇ.പി കരാർ പാർലമെൻറിൽ ചർച്ചക്ക് വെക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും ധാരണയായി.
സിപിഐഎം, സിപിഐ, ജെ.ഡി.എസ്, എൽ.ജെ.ഡി, ഡി.എം.കെ, ആർ.ജെ.ഡി , തൃണമൂൽ കോൺഗ്രസ്, തുടങ്ങി 13 പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പങ്കെടുത്തു.
സിപിഎമ്മിനെ പ്രതിനിധീകരിച്ച് ടികെ രംഗരാജനും, സിപിഐയെ പ്രതിനിധീകരിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും, ബിനോയ് വിശ്വവും പങ്കെടുത്തു. അതേ സമയം എസ്.പി, ബി.എസ്.പി, എൻ.സി.പി എന്നി പാർട്ടികൾ യോഗത്തിൽ പങ്കെടുത്തില്ല.
Get real time update about this post categories directly on your device, subscribe now.