അട്ടപ്പാടി ഏറ്റുമുട്ടലില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ കോടതി

അട്ടപ്പാടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടന്നും പാലക്കാട് ജില്ലാ കോടതി.

മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടികളുമായി പൊലീസിന് മുന്നോട്ട് പോവാമെന്നും കോടതി ഉത്തരവിട്ടു. അതേ സമയം ഹൈക്കോടതിയെ സമീപിക്കുമെന്ന് മാവോയിസ്റ്റുകളുടെ ബന്ധുക്കൾ പറഞ്ഞു.

അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് പോലീസിന് അനുകൂലമായ കോടതി വിധിയുണ്ടായിരിക്കുന്നത്.

സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് മരിച്ച മണിവാസകത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതി ഉത്തരവ്.

നേരത്തെ നവംബർ 4 വരെ മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. പുതിയ ഉത്തരവിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും സുപ്രീം കോടതി മാർഗനിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്നും വിലയിരുത്തിയ കോടതി, കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള നടപടികളുമായി പൊലീസിന് മുന്നോട്ട് പോവാമെന്നും വ്യക്തമാക്കി.

പോലീസ് നടപടികൾ വിശദീകരിച്ച് പാലക്കാട് എസ്പി നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. മാവോയിസ്റ്റുകളുടെ ബന്ധുക്കൾ കോടതി വിധിയ്ക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.

മൃതദേഹം സംസ്ക്കരിയ്ക്കുന്നത് ഒരാഴ്ച കൂടി നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കും. ഹൈക്കോടതിൽ സമർപ്പിക്കുന്ന ഹർജിയിൽ റീപോസ്റ്റ്മോർട്ടം കൂടി ആവശ്യപ്പെടാനും ബന്ധുക്കൾ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News