പോക്‌സോ കേസുകള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു

സംസ്ഥാനത്തെ പോക്സോ കേസുകൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര ഉന്നതതലയോഗം വിളിച്ചു.

നാളെ വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുക. നിവലിലെ പോക്സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്ന യോഗത്തിൽ കൃത്യമായ നടപടികളും ഉറപ്പാക്കുകയാണ് ലക്ഷ്യം.

വാളയാർ കേസിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News