മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന തര്‍ക്കം തുടരുന്നു; പവാര്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

മഹാരാഷ്ട്രയിൽ ബിജെപി ശിവസേന തർക്കം തുടരുന്നതിനിടെ ശരത് പവാർ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

സംസ്ഥാനത്തെ സാഹചര്യം വിശദീകരിച്ചെന്നും, ശിവസേനക്ക് പിന്തുണ നൽകുന്ന കാര്യം തീരുമാനിച്ചില്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം പവാർ വ്യക്തമാക്കി.

സോണിയ ഗാന്ധിയുമായി ചർച്ചകൾ തുടരുമെന്നും പവാർ. അതേ സമയം ശിവസേന എൻസിപി കോണ്ഗ്രസ് സഖ്യത്തെ കൂട്ടുപിടിക്കുന്നത് സമ്മർദ തന്ത്രത്തിന്റെ ഭാഗമെന്നും സൂചന. അതിനിടയിൽ ദേവേന്ദ്ര ഫഡ്നാവിസ് അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.

ബിജെപി ശിവസേന തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് എൻസിപി അധ്യക്ഷൻ ശരത് പവാർ കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

സംസ്ഥാനത്തെ നിലവിലെ സാഹചര്യം സോണിയ ഗാന്ധിയോട് വിശദീകരിച്ചെന്നും, കൂടികകഴ്ചയിൽ സർക്കാർ രൂപീകരണത്തെ കുറിച് ചർച്ച ചെയ്തില്ലെന്നും ശരത് പവാർ പറഞ്ഞു.

സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ നിലവിൽ എൻസിപി കോണ്ഗ്രസ് സഖ്യത്തിനില്ലെന്നും ശിവസേനയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ശരത് പവാർ വ്യക്തമാക്കി.

അതോടൊപ്പം കാര്യങ്ങൾ നീരീക്ഷിക്കുന്നുണ്ടെന്നും സോണിയ ഗാന്ധിയുമായി ചർച്ചകൾ തുടരുമെന്നും പവാർ അറിയിച്ചു.

എന്നാൽ മുഖ്യമന്ത്രി സ്ഥാനം നേടാനുള്ള ശിവസേനയുടെ സമ്മർദ്ദ തന്ത്രമാണോ എൻസിപി കോനഗ്രസ് സഖ്യത്തെ കൂട്ടുളിടിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന സംശയം ഉള്ളതാണ് ശിവസേനക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ കോണ്ഗ്രസ് എൻസിപി സഖ്യത്തിലെ ആശയക്കുഴപ്പമെന്നാണ് സൂചന.

അതിനിടയിൽ ശിവസേന നേതാക്കൾ മഹാർഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അതോടൊപ്പം സർക്കാരിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ ശിവസേനയെ അനുണയിപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുമുണ്ട്.

ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഫഡ്നാവിസ് ഇന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel