പഴങ്ങളും വീഞ്ഞും മധുരവും കലര്‍ത്തി ക്രിസ്മസിന്റെ രുചികൂട്ടൊരുക്കി കെടിഡിസി

പഴങ്ങളും വീഞ്ഞും മധുരവും കലര്‍ത്തി ക്രിസ്മസിന്റെ രുചികൂട്ടൊരുക്കി കെ ടി ഡി സിയും. പതിവ് തെറ്റിക്കാതെ ഇത്തവണയും തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ കേക്ക് മിക്സിങ് സെറിമണി നടന്നു.

ഉണക്കമുന്തിരി, ബ്ലാക്ക് കറന്റ്, പിസ്ത, ചെറി , ടൂട്ടി ഫ്രൂട്ടി. ഇങ്ങനെ കൂട്ടിയിട്ട ഡ്രൈ ഫ്രൂട്ട്സുകളിലേക്ക് ചേരുവകള്‍ ഒന്നൊന്നായി ചേര്‍ത്തു. കുപ്പിയിലെ വീഞ്ഞും റമ്മും ഡ്രൈ ഫ്രൂട്ട്സിലേക്ക് പകര്‍ന്ന് ക്രിസ്മസിന്റെ വരവറിയിച്ച് കേക്ക് മിക്സിങ്ങിന് തുടക്കമിട്ടത് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറാണ്.

കേക്ക് ഉണ്ടാക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് മിക്സിങ് നടത്തുന്നത് കേക്കിന്റെ രുചി കൂട്ടും. ഈ മിശ്രിതം ഇനി ഒരു മാസക്കാലം സൂക്ഷിക്കുമെന്ന് വിജയകുമാര്‍ പറഞ്ഞു.

കൃത്രിമ ചേരുവകളും കളറുകളും ചേര്‍ക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.ഡിസംബര്‍ 9 മുതല്‍ കേക്കുകള്‍ മാസ്‌ക്കറ്റ് ഹോട്ടലില്‍ വില്‍പ്പനക്കെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News