
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. യു എ പി എ പിന്‍വലിക്കണമെന്ന വാദമാണ് പ്രതിഭാഗം ഇന്നലെ ഉന്നയിച്ചത്.
യു എ പി എ നിലനില്‍ക്കുമോ എന്നറിയിക്കാന്‍ പ്രോസിക്യൂഷന് കോടതി സാവകാശവും നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ പ്രോസിക്യൂഷന്‍ നിലപാട് ഇന്ന് നിര്‍ണായകമാവും. കേസുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here