യുഎപിഎ നിയമഭേദഗതിക്കെതിരായ പോരാട്ടം തുടരും: സീതാറാം യെച്ചൂരി

യുഎപിഎ നിയമഭേദഗതിക്കെതിരായ പോരാട്ടം സിപിഐ എം തുടരുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധവും സംസ്ഥാനസര്‍ക്കാരുകളുടെ അധികാരങ്ങള്‍ ഇല്ലാതാക്കുന്നതുമായ നിയമഭേദഗതിയാണ് നടപ്പാക്കിയത്. ഇതിനെ സിപിഐ എം ശക്തമായി എതിര്‍ത്തതാണ്.

ജനാധിപത്യപരമായി നിലവില്‍വന്ന സംസ്ഥാന സര്‍ക്കാരുകളെ മറികടന്ന് കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി പ്രവര്‍ത്തിക്കാന്‍ നിയമപരമായ അധികാരം നല്‍കുന്നതാണ് യുഎപിഎ ഭേദഗതി.

പ്രാഥമികമായ ജനാധിപത്യ അവകാശങ്ങള്‍പോലും നിഷേധിക്കാന്‍ ഇത് ഇടയാക്കും. ഭേദഗതി പിന്‍വലിക്കണമെന്നതാണ് സിപിഐ എമ്മിന്റെ നിലപാട്. ബിജെപിയിതര സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News