ആലുവയില്‍ നോക്കുകൂലി ആവശ്യപ്പെട്ട് ബിഎംഎസ് തൊഴിലാളി യൂണിയന്‍ നേതാക്കളുടെ ഭീഷണി

ആലുവയില്‍ നോക്കുകൂലി ആവശ്യപ്പെട്ട് ബിഎംഎസ് തൊഴിലാളി യൂണിയന്‍ നേതാക്കളുടെ ഭീഷണി. എസ്ബിഐയുടെ ആലുവ ബ്രാഞ്ചിന്റെ നവീകരണവുമായി ബന്ധപ്പെട്ട് വാഹനത്തില്‍ കയറ്റിയ ഫര്‍ണീച്ചറുകള്‍ കൊണ്ടുപോകുന്നത് തടഞ്ഞുകൊണ്ടായിരുന്നു ബിഎംഎസ് തൊഴിലാളികള്‍ ഗുണ്ടായിസം കാണിച്ചത്. കൈരളി ന്യൂസ് വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ പൊലീസും ക്ഷേമബോര്‍ഡ് ഉദ്യോഗസ്ഥരും എത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

ആലുവ എസ്ബിഐ ശാഖയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഫര്‍ണീച്ചര്‍ ജോലികള്‍ക്കായി ക്വട്ടേഷന്‍ എടുത്തവരാണ് ബിഎംഎസിന്റെ ഭീഷണിയെ തുടര്‍ന്ന് വെട്ടിലായത്. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ വരെ ലോറിയില്‍ പഴയ ഫര്‍ണീച്ചറുകള്‍ കയറ്റി അവസാനിക്കാറായപ്പോള്‍ ബിഎംഎസിന്റെ നേതാക്കളെത്തി നോക്കുകൂലിയായി 12,000 രൂപ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കുറച്ചു പണം നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ നോക്കിയെങ്കിലും മുഴുവന്‍ തുകയും നല്‍കാതെ വാഹനം പോകാന്‍ അനുവദിക്കില്ലെന്ന് ബിഎംഎസ് നേതാക്കള്‍ ഭീഷണി മുഴക്കി. സാധനങ്ങള്‍ കയറ്റാനും കയറ്റിയ സാധനങ്ങള്‍ കൊണ്ടുപോകാനും അനുവദിക്കാതെയുളള ബിഎംഎസിന്റെ ഗുണ്ടായിസം കൈരളി ന്യൂസ് വാര്‍ത്തയിലൂടെ പുറത്തുവന്നതിന് പിന്നാലെ പൊലീസും ക്ഷേമബോര്‍ഡ് സ്ഥലത്തെത്തി.

സംഘപരിവാര്‍ നേതാക്കളുമായി ക്ഷേമബോര്‍ഡും പൊലീസും ചര്‍ച്ച നടത്തുകയും നോക്കുകൂലി അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. നിമപരമായ രീതിയിലേക്ക് ഉദ്യോഗസ്ഥര്‍ നീങ്ങുമെന്ന് ബോധ്യമായതോടെ ബിഎംഎസ് നേതാക്കള്‍ പിന്‍വാങ്ങുകയായിരുന്നു. 2018 മെയ് ഒന്നിനാണ് സംസ്ഥാന സര്‍ക്കാര്‍ നോക്കുകൂലി നിരോധിച്ചുകൊണ്ട് ഉത്തരവിട്ടത്.

കേന്ദ്രപാര്‍ട്ടിയായ തങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അനുസരിക്കില്ലെന്ന നിഷേധാത്മനിലപാടാണ് സ്വീകരിച്ചുവരുന്നത്. നേരത്തേ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്ന ഗെയില്‍ ബിഎംഎസിന്റെ നോക്കുകൂലിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News