ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സഹോദരി തുര്‍ക്കി സൈന്യത്തിന്റെ പിടിയിലായതായി റിപ്പോര്‍ട്ട്. ബാഗ്ദാദിയുടെ മൂത്ത സഹോദരിയായ 65 കാരി റസ്മാനിയ പിടിയിലായെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വടക്കന്‍ സിറിയയിലെ അലപ്പോയിലുള്ള അസാസ് പ്രവിശ്യയില്‍ വച്ചാണ് റസ്മാനിയ പിടിയിലായതെന്നാണ് വിവരം. ഇക്കഴഞ്ഞ 27 നാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്.

വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് ജീവനൊടുക്കുകയായിരുന്നെന്ന് യുഎസ് സ്ഥിരീകരിച്ചിരുന്നു.