യുഎപിഎ: വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ; യുഎപിഎ പിന്‍വലിക്കേണ്ട തരത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍

കോഴിക്കോട് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

യുഎപിഎ പിന്‍വലിക്കേണ്ട തരത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കില്ലെന്നും രേഖകള്‍ സൂക്ഷിച്ചത് വായിക്കാനാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയ പൊലീസ് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ ഇന്നലെ ഹാജരാക്കിയിരുന്നു.

വെള്ളിയാഴ്ചയാണ് മാവോയിസ്റ്റ് ബന്ധം ചുമത്തി പന്തീരാങ്കാവ് പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയതിനെതിരെ അലന്റെ അച്ഛനമ്മമാരായ ഷുഹൈബും സബിതയും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതിപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News