വാളയാര്‍: അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചില്ല; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

വാളയാര്‍ സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് സഭ പരിഗണിച്ചില്ല.

വിഷയം അടിയന്തര പ്രമേയമായി ഉള്‍പ്പെടെ നിരവധി തവണ സഭ പരിഗണിച്ചതാണെന്ന് പ്രതിപക്ഷത്തോട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

വിഷയത്തില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ചട്ടപ്രകാരം അടിയന്തരപ്രമേയമായി പ്രതിപക്ഷത്തിന് ഉന്നയിക്കാന്‍ സാധിക്കില്ലെന്നും ആവശ്യമെങ്കില്‍ ശൂന്യവേളയില്‍ ഉന്നയിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ തങ്ങളുടെ അവകാശം നിഷേധിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

തുടര്‍ന്ന് സ്പീക്കര്‍ മറ്റ് സഭാ നടപടികളിലെയ്ക്ക് കടന്ന സാഹചര്യത്തില്‍ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here