മഹിളാ മോര്‍ച്ച പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ബിജെപി നേതാവിന്റെ ശ്രമം

മുസഫര്‍നഗര്‍: മഹിളാ മോര്‍ച്ച പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു.

ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ബുധാനയില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ബിജെപി മണ്ഡലം ഉപാദ്ധ്യക്ഷന്‍ ആശിഷ് ജെയിനിനെതിരെയാണ് കേസ്.

യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമണം നടത്തിയെന്നാണ് പരാതി. എതിര്‍ത്തപ്പോള്‍ വധഭീഷണി മുഴക്കിയെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, നേതാക്കള്‍ക്കെതിരായ ലൈംഗികാരോപണങ്ങളില്‍ കുരുങ്ങി നില്‍ക്കുകയാണ് ബിജെപി നേതൃത്വം.

ലൈംഗികവീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ മുന്‍ എംപിയായ ബിജെപി നേതാവ് കഴിഞ്ഞിദിവസം പാര്‍ട്ടിയില്‍ നിന്നും രാജിവച്ചിരുന്നു. കേന്ദ്രഭരണപ്രദേശമായ ദാമന്‍ ദിയുവിലെ ബിജെപി അധ്യക്ഷനും മുന്‍ ലോക്സഭാ എംപിയുമായ ഗോപാല്‍ ടന്‍ഡേലാണ് രാജിവച്ചത്.

ഒരു യുവതിയുമൊത്തുള്ള ഗോപാലിന്റെ നഗ്നവീഡിയോ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് ഗോപാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തനിക്കെതിരെ പ്രാദേശിക ബിജെപി നേതാക്കള്‍ തന്നെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും ഗോപാല്‍ പറയുന്നു.

താന്‍ വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക് വരുന്നത് തടയുന്നതിനാണ് വീഡിയോ പുറത്തിറക്കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News