സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈലും സോഷ്യല്‍മീഡിയയും നിരോധിച്ചു; ഉത്തരവ് അധ്യാപകര്‍ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണും സാമൂഹികമാധ്യമങ്ങളും നിരോധിച്ചു.

സ്‌കൂളുകളില്‍ കുട്ടികള്‍ ഇനി മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടില്ല. സ്‌കൂള്‍ സമയത്ത് അധ്യാപകര്‍ സാമൂഹികമാധ്യമങ്ങളും ഉപയോഗിക്കാന്‍ പാടില്ല. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റേതാണ് ഉത്തരവ്.

വിവിധ കോണുകളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചത്.

അധ്യാപകര്‍ ജോലി സമയത്ത് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിര്‍ദ്ദേശിക്കുന്ന സര്‍ക്കുലറില്‍ ക്ലാസ് സമയത്ത് അധ്യാപകര്‍ വാട്‌സപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം.

വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതിനാലാണ് വീണ്ടും പുതിയ ഉത്തരവെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കുന്നു. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ജങ്ക് ഫുഡിനും നിരോധനം

രാജ്യത്തൊട്ടാകെയായി സ്‌കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡിനും നിരോധനം വരുന്നു. 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകള്‍ വില്‍ക്കാനാവില്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി അറിയിച്ചു.

കോള, ചിപ്‌സ്, ബര്‍ഗര്‍, പീസ, ഗുലാബ്ജാമൂ, കാര്‍ബണേറ്റഡ് ജ്യൂസുകള്‍ തുടങ്ങിയവക്കാണ് വിലക്ക്. അടുത്ത മാസം മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. കായികമേളകളില്‍ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പരസ്യം അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

‘ഈറ്റ് റൈറ്റ്’ എന്ന കേന്ദ്രസര്‍ക്കാരിന്റെ ക്യാംപെയിനിന്റെ ഭാഗമായാണ് കേന്ദ്ര ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News