രംഗോലി, ദിയ, ജുംക, ഫ്‌ളവര്‍, ലാന്റേണ്‍…

ദീപാവലിക്ക് മുന്‍പും ശേഷവും ഗൂഗിള്‍ പേ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെത് ഇതൊക്കെയായിരുന്നു..

ഈ അഞ്ച് സ്റ്റാമ്പും ശേഖരിച്ചാല്‍ 251 രൂപ മുതല്‍ ഒരു ലക്ഷംവരെയാണ് ഗൂഗിള്‍ പ്രഖ്യാപിച്ച സമ്മാനം. എന്നാല്‍, വിചാരിച്ച പോലെ എല്ലാം സ്റ്റാമ്പും ശേഖരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. രംഗോലി സ്റ്റാമ്പ് കിട്ടാനാണ് ഏറ്റവും പ്രയാസം.

വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് രംഗോലി കിട്ടിയത്. ഒക്ടോബര്‍ 21ന് ആരംഭിച്ച ഈ ഓഫര്‍ ഒക്ടോബര്‍ 31 വരെയാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീടിത് നവംബര്‍ 11 വരെ ഗൂഗിള്‍ നീട്ടി.

രംഗോലി തിരയുന്നവര്‍ക്ക് ഇതാ ചില മാര്‍ഗങ്ങള്‍:

1. നിങ്ങളുടെ പേടിഎം വാലറ്റില്‍ പണം ഗൂഗിള്‍ പേ യുപിഐ വഴി ആഡ് ചെയ്യാം. 50 രൂപ മുതല്‍ മുകളിലേക്ക് ആഡ് ചെയ്യുന്നതാണ് നല്ലതെന്ന് ടെക് ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെടുന്നു.

2. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നും ഗൂഗിള്‍പേ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാം. ഇതും 50 രൂപ മുതല്‍.

3. ഡിടിഎച്ച്, വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകള്‍ ഗൂഗിള്‍ പേ വഴി അടയ്ക്കാം. 35 രൂപയ്ക്ക് മുകളിലുള്ള ബില്ലാണെങ്കില്‍ നിങ്ങള്‍ക്ക് സ്റ്റാമ്പ് കിട്ടാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദര്‍ പറയുന്നു.

4. എന്തെങ്കിലും ഷോപ്പ് ചെയ്താല്‍ ക്യൂആര്‍ കോഡ് ഉപയോഗിച്ച് ഗൂഗിള്‍ പേ വഴി പേമെന്റ് നടത്തിയാല്‍ സ്റ്റാമ്പ് കിട്ടാനുള്ള സാധ്യത കൂടുതലാണ്. ഇതും 50 രൂപയ്ക്ക് മുകളിലായിരിക്കണം.