മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി; ഹൈക്കോടതി നിര്‍ദേശം കുടുംബാംഗങ്ങളുടെ ഹര്‍ജി പരിഗണിച്ച്

കൊച്ചി: പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിയുടേയും മണിവാസകത്തിന്റെയും മൃതദേഹങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ സംസ്‌ക്കരിക്കരുതെന്ന് ഹൈകോടതി.

സംസ്‌കാരം നടത്താനുള്ള കീഴ്‌കോടതി ഉത്തരവ് നിയമപരമല്ലെന്ന് നിരീക്ഷിച്ച കോടതി മൃതദേഹങ്ങള്‍ സൂക്ഷിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ അനുവദിക്കരുതെന്ന കുടുംബാംഗങ്ങളുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം.

മൃതദേഹങ്ങള്‍ അഞ്ചുദിവസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഉത്തരവുണ്ടാകുന്നതുവരെ സൂക്ഷിക്കാന്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് പാലക്കാട് സെഷന്‍സ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞമാസം 28നാണ് അട്ടപ്പാടി അഗളിയില്‍ തണ്ടര്‍ബോള്‍ട്ടുമായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News