വാട്ട്സ്ആപ്പ് ചോര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് മടിച്ച് കേന്ദ്രം

ഇസ്രയേല്‍ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകരുടെ ഫോണുകള്‍ ചോര്‍ത്തിയ വിവരം പുറത്തുവന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാതെ കേന്ദ്രം. ചോര്‍ത്തിയത് കേന്ദ്ര ഏജന്‍സിയല്ലെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.ഗുരുതര സ്ഥിതിവിശേഷമായിട്ടും അന്വേഷണത്തിന് മടിച്ചുനില്‍ക്കുകയാണ് കേന്ദ്രം.സാമൂഹ്യമാധ്യമമായ വാട്സാപ്പിലൂടെ ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് കടത്തിവിട്ടാണ് ഫോണുകള്‍ ചോര്‍ത്തിയത്. ഇന്ത്യയില്‍ 121 പേരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് വാട്സാപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇക്കാര്യം മെയ്,സെപ്തംബര്‍ മാസങ്ങളില്‍ വാട്സാപ് കേന്ദ്രത്തെ അറിയിച്ചു. എന്നാല്‍, വിവരം മൂടിവയ്ക്കാനാണ് കേന്ദ്രം ശ്രമിച്ചത്.പെഗാസസ് നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനെതിരായി വാട്സാപ് കാലിഫോര്‍ണിയാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് ചോര്‍ത്തല്‍ വിവാദമായത്. ഈ ഘട്ടത്തില്‍മാത്രമാണ് കേന്ദ്രം പ്രതികരണത്തിന് തയ്യാറായത്. ചോര്‍ത്തലിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ വാട്സാപ് ഉടമകളായ ഫെയ്സ്ബുക്കിനോട് കേന്ദ്രം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel