യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് കൊച്ചി കോർപ്പറേഷൻ വനിതാ അംഗം

യുഡിഎഫിനുള്ള പിന്തുണ പിൻവലിച്ച് കൊച്ചി കോർപ്പറേഷൻ വനിതാ അംഗം. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് ഗീതാ പ്രഭാകറിനെ പുറത്താക്കിയിരുന്നു.

എന്നാല് കോർപ്പറേഷനിൽ മേയറെ പിന്തുണയ്ക്കാൻ ഗീതാ പ്രഭാകർ തയ്യാറായതോടെ ഇവരെ വീണ്ടും പാർട്ടിയിൽ എടുക്കുകയായിരുന്നു.

മേയറെ മാറ്റുന്ന കാര്യത്തിൽ കോൺഗ്രസിന് അകത്ത് മുൻ ധാരണ ഉണ്ടെന്ന കാര്യം കൗൺസിലർമാർക്ക് അറിയില്ലായിരുന്നു എന്നും കാലാവധി പൂർത്തിയാക്കാൻ പത്ത് മാസം മാത്രം ശേഷിക്കെ ഭരണമാറ്റം ചർച്ച ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് താൻ പിന്തുണ പിൻ വലിക്കുന്നതെന്നും ഗീതാ പ്രഭാകർ കൊച്ചിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News