ഇന്ത്യയുടെ സുവര്‍ണ്ണജൂബിലി മേളയ്ക്കൊരുങ്ങി ഗോവ; ചലച്ചിത്ര മേളയ്ക്ക് നവംബര്‍ 20ന് തിരിതെളിയും

പനാജി: ഗോവയിലെ മണ്ഡോവി നദീതീരം ഇത്തവണ വേദിയാവുന്നത് അരനൂറ്റാണ്ട് തികയുന്ന ചലച്ചിത്ര മേളയ്ക്ക്. സുവര്‍ണ്ണ ജൂബിലി മേ‍ള ഇത്തവണ വൈവിധ്യങ്ങളായ പരിപാടികളോടെ ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് ഗോവ.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര മേളയാണ് ഇന്ത്യയുെട അന്താരാഷട്ര ചലച്ചിത്ര മേള.
1952ല്‍ മുംബൈയില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്തത്. ദില്ലി, മുംബൈ, ഹൈദരബാദ്, തിരുവനന്തപുരം , ചെന്നൈ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു ആദ്യകാലങ്ങളില്‍ ചലച്ചിത്രമേള. 2004 തൊട്ടാണ് ഗോവ സ്ഥിരം വേദിയായത്.

റഷ്യയാണ് ഇത്തവണത്തെ ചലച്ചിത്ര മേളയുടെ പാര്‍ട്ണര്‍ രാജ്യം. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം സിനിമകൾ ഇത്തവണ പ്രദർശനത്തിനെത്തും. ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇരുപത്തിയാറ് ഫീച്ചര്‍ സിനിമകളും പതിനഞ്ചോളം നോണ്‍ ഫീച്ചര്‍ ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുക.

ഗുജറാത്തി ചിത്രം ഹെല്ലാരുവാണ് ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനച്ചിത്രം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ആശിഷ് പാണ്‌ഡെയുടെ നൂറെയാണ് ഉദ്ഘാടനച്ചിത്രം. ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് , മനോജ് കാനയുടെ കെഞ്ചിറയും, മനു അശോകന്‍റെ ഉയരെ, ടി കെ രാജീവ് കുമാറിന്‍റെ കോളാമ്പി എന്നിവയാണ് ഇന്ത്യൻ പനോരമയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങള്‍.

മലയാളിയായ അനന്ത് നാരായൺ മഹാദേവന്‍റെ മറാത്തി ചിത്രം മായ് ഘാട്ടും പനോരമയിലുണ്ട്. ഉറി: ദ് സർജിക്കൽ സ്ട്രൈക്ക്, ഗല്ലി ബോയ്, എഫ് 2, സൂപ്പർ 30, ബദായി ഹോ എന്നിവയാണ് പനോരമയിലെ മുഖ്യധാര സിനിമകൾ.

നോവിൻ വാസുദേവന്‍റെ ഇരുളിലും പകലിലും ഒടിയൻ, ജയരാജിന്റെ ശബ്ദിക്കുന്ന കലപ്പ എന്നിവയാണ് ചലച്ചിത്രേതര വിഭാഗത്തിലെ മലയാള സാന്നിധ്യം.

12 ഇന്ത്യൻ ഭാഷകളിലെ 50 വർഷം പൂർത്തിയാക്കിയ സിനിമകളുടെ പ്രത്യേക പ്രദർശനമുണ്ടാകും. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം ചലച്ചിത്രോൽസവത്തിൽ സമ്മാനിക്കും.

സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ സിനിമാ വിഭാഗത്തിലെ ജൂറി ചെയര്‍മാന്‍. രാജേന്ദ്ര ജാഗ്ലേയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ജൂറി അധ്യക്ഷന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News