ഗോവയില്‍ ഇത്തവണയും മലയാളത്തിന് മയൂര പ്രതീക്ഷ; നവാഗത മത്സരവിഭാഗത്തില്‍ ഉയരെ

പനാജി: ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്ര മേളയില്‍ തിളങ്ങാനൊരുങ്ങി മലയാള ചിത്രങ്ങള്‍. ഇന്ത്യന്‍ പനോരമയില്‍ മാത്രമല്ല നവാഗത മത്സര വിഭാഗത്തിലും മലയാള ചിത്രം ഇടം നേടി. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെയാണ് മലയാളത്തിന് പുരസ്കാര പ്രതീക്ഷയുള്ള ചിത്രം.

ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ അഭിഷേക് ഷാ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ഹെല്ലാരോയാണ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത മറ്റൊരു ഇന്ത്യന്‍ ചിത്രം. അള്‍ജീരിയന്‍ ചിത്രം എബൗ ലെയ്ല, കൊറിയന്‍ ചിത്രം റൊമാങ്, റൊമാനിയന്‍ ചിത്രം മോണ്‍സ്റ്റേര്‍സ്, അമേരിക്കന്‍ ചിത്രങ്ങളായ മൈ നെയിം ഈസ് സാറ, ക്ലിയോ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

ഏറ്റവും മികച്ച നവാഗത ചിത്രത്തിന് നല്‍കുന്ന രജതമയൂരത്തിന് പത്ത് ലക്ഷം രൂപയാണ് പുരസ്കാര തുക. മിച്ച ചിത്രത്തിന് നല്‍കുന്ന സുവര്‍ണ്ണ മായൂരത്തിന് പുറമെയാണ് ഈ പുരസ്കാരം.

ഉയരെയിലെ മുഖ്യ കഥാപാത്രമായി അഭിനയിച്ച പാര്‍വ്വതി 2017ല്‍ മികച്ച നടിക്കുള്ള രജത മയൂരം നേടിയിരുന്നു. ക‍ഴിഞ്ഞ വര്‍ഷം ഈമയൗവിന് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനത്തിനും ചെമ്പന്‍ വിനോദ് മികച്ച നടനുമുള്ള രജത മയൂരം നേടിയിരുന്നു. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവയില്‍ ചലച്ചിത്ര മേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here