ഗോവയില്‍ അമിതാഭ് ബച്ചനും രജനീകാന്തിനും ആദരം; രജനീകാന്തിനെ ആദരിക്കുന്നതിന് പിന്നില്‍ ബിജെപിയുടെ രാഷട്രീയ അജണ്ട

പനാജി: ഗോവയില്‍ ഈമാസം 20 മുതല്‍ 28 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍
തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന് ആദരം. രജനീകാന്തിന് ഇത്തവണ ‘ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി’ പുരസ്‌കാരം നല്‍കും.

2014ല്‍ രജനീകാന്തിനെ ഗോവ മേളയില്‍ പേ‍ഴ്സണ്‍ ഓഫ് ദി ഈയര്‍ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും രജനീകാന്തിന് പുരസ്കാരം നല്‍കാനുള്ള തീരുമാനം ബിജെപിയുടെ രാഷട്രീയ അജണ്ടയാണെന്നാണ് ആരോപണം.

തമി‍ഴ്നാട്ടില്‍ ക‍ഴിഞ്ഞ തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ബജെപി പല അടവുകളും പയറ്റുന്നുണ്ട്.

രജനീകാന്തിനെ കൂടെ നിര്‍ത്തി തമി‍ഴ്രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ചലച്ചിത്ര മേള ഡയറക്ടറേഴ്സും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗോവ എന്റർടെയിൻമെന്റ് സൊസൈറ്റിയും ചേർന്നാണ് ഐഎഫ്എഫ്ഐ സംഘടിപ്പിക്കുന്നത്.

ക‍ഴിഞ്ഞ തവണ ഗോവയില്‍ രജനീ കാന്തിന്‍റെ കാല സിനിമയ്ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ വന്‍ പ്രതിഷേധമുണ്ടായിരുന്നു.

ദളിത് ജീവിതം പ്രമേയമാക്കിയ സിനിമ ഒ‍ഴിവാക്കിയതിന് പിന്നില്‍ ബിജെപിയുടെ സവര്‍ണ്ണ രാഷട്രീയമാണെന്ന് സംവിധായകന്‍ പാ രജ്ഞിത്ത് ആരോപിച്ചിരുന്നു. വിഷയം തണുപ്പിക്കുക കൂടിയാണ് രജനീകാന്തിനെ ആദരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

അമിതാഭ് ബച്ചനാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുക. ചടങ്ങില്‍ വെച്ച് ദാദെ സാഹെബ് ഫാല്‍ക്കെ പുരസ്കാരം അമിതാഭ് ബച്ചന് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News