നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ച് ജിയോ; കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ 4ജി നെറ്റ്‌വര്‍ക്ക്

കൊച്ചി: റിലയന്‍സ് ജിയോ കേരളത്തില്‍ 10000 ഇടങ്ങളിലേക്കു മൊബൈല്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിച്ചു കൊണ്ട് കേരളത്തിലെ ഏറ്റവും വലുതും വേഗതയേറിയ 4ജി നെറ്റ്വര്‍ക്കായി മാറി. ജിയോക്ക് ഇപ്പോള്‍ കേരളത്തില്‍ 86 ലക്ഷത്തിലധികം വരിക്കാരുണ്ട്.

2019 ഓഗസ്റ്റ് മാസമാണ് 348 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായി ജിയോ മാറിയത്.

36 മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇന്റ്‌റര്‍നെറ്റും, മൊബൈല്‍ നെറ്റ്വര്‍ക്കും എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് ജിയോ, ആഗോള മൊബൈല്‍ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.

കേരളത്തില്‍ ഏറ്റവം കൂടുതല്‍ സ്ഥലങ്ങളില്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കുന്ന ജിയോ സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ക്ഷന്‍, ജിയോ ടി. വി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകള്‍, അണ്‍ലിമിറ്റഡ് ഡേറ്റാ തുടങ്ങിയവയാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തില്‍ നേടാന്‍ ജിയോയെ സഹായിച്ചത്.

ഇന്ത്യയുടെ സ്വന്തം സ്മാര്‍ട്ഫോണായ ജിയോ ഫോണ്‍ ഇപ്പോള്‍ 699 രൂപയ്ക്ക് ലഭ്യമാകും. നേരത്തെ 1500 രൂപയ്ക്കു നല്‍കിവന്ന ഫോണാണ് 699 രൂപ നിരക്കില്‍ ജിയോ ഇപ്പോള്‍ ലഭ്യമാക്കുന്നത്. കേന്ദ്ര ഗവണ്മെന്റ് ഐ യു സി ചാര്‍ജുകള്‍ പുനഃസ്ഥാപിച്ചതോടെ ജിയോ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു.

കൂടുതല്‍ ആനുകൂല്യങ്ങളോടെയാണ് ജിയോ പുതിയ ഓള്‍-ഇന്‍-വന്‍ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

222 രൂപ പ്ലാന്‍

ജിയോ-ടു-ജിയോ കോളുകള്‍ക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും ഇത് വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്വാര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകള്‍ ബണ്ടില്‍ ചെയ്തിട്ടുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

333 രൂപ പ്ലാന്‍

കാലാവധി ഒഴികെ എല്ലാ ആനുകൂല്യങ്ങളിലും ഇത് 222 രൂപ പ്ലാനിന് സമാനമാണ്. വരിക്കാര്‍ക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. പക്ഷേ 1000 സൗജന്യ ഐയുസി മിനിറ്റുകളും സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഉപയോഗിക്കാം. ഡേറ്റ പ്രതിദിനം 2 ജിബിയില്‍ തുടരും

444 രൂപ പ്ലാന്‍

ഈ പ്ലാന്‍ 84 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മറ്റ് രണ്ട് പ്ലാനുകളില്‍ നിന്നും അതേ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നു. ഇതിനാല്‍ പ്രതിദിനം 2 ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, 1000 സൗജന്യ ഐയുസി മിനിറ്റ്, സൗജന്യ ജിയോ-ടു-ജിയോ കോളുകള്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News