വാളയാർ: നാടൊന്നാകെ നീതിക്കായി പോരാടുമ്പോൾ, നിരാഹാര പന്തലിൽ ബിജെപി പ്രവർത്തകരുടെ കളിയും ചിരിയും, ബിരിയാണി കഥയും; വീഡിയോ കാണാം

വേദനയോടെയല്ലാതെ ആർക്കും വാളയാറിലെ പിഞ്ചു സഹോദരിമാരെ ഓർക്കാൻ കഴിയില്ല. അതു കൊണ്ടാണ് പ്രതികളെ വെറുതെ വിട്ടപ്പോൾ നാടൊന്നാകെ പ്രതിഷേധവുമായെത്തിയത്. എന്നാൽ ചിലർ ഒഴുക്കുന്നത് മുതല കണ്ണീരാണെന്നാണ് തെളിയുന്നത്.

ബി ജെ പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമരസമിതിയുടെ നിരാഹാര വേദിയിൽ നിന്ന് പുറത്ത് വന്ന ദൃശ്യങ്ങൾ കണ്ടാൽ മനസ്സിലാവും. നിരാഹാര സമരത്തിലിരിക്കുന്ന ഒരാൾ ജയേട്ടൻ ബിരിയാണി വാങ്ങി തരും.

പേടിക്കേണ്ട എല്ലാവർക്കും സുഖമായി കഴിക്കാം എന്ന് പറയുന്നതാണ് ദൃശ്യം. മറ്റൊരാൾ തമാശ രൂപത്തിൽ പ്രസംഗം നടത്തുന്നു.

മരിച്ച പിഞ്ചുകുഞ്ഞുങ്ങളോടും കുടുംബത്തിനോടും അനുകമ്പയോ സ്നേഹമോ ഇല്ലാതെ, തെല്ലും ആത്മാർത്ഥതയില്ലാതെയുള്ള സമര നാടകമാണ് നടക്കുന്നതെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here