ഇന്‍ഫോസിസില്‍ കൂട്ടപിരിച്ചുവിടല്‍; 12,000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാരെ കൂട്ടത്തോടെ പരിച്ചുവിടുന്നു. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരുള്‍പ്പടെയുള്ളവരെയാണ് കമ്പനി പിരിച്ചുവിടുന്നത്. ഈ വിഭാഗങ്ങളില്‍ നിന്ന് മാത്രം 2,200 ഓളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും.

എന്നാല്‍ സാമ്പത്തിക മാന്ദ്യമല്ല ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണമെന്ന് ഇന്‍ഫോസിസ് അവകാശപ്പെട്ടു. അടുത്തകാലത്തൊന്നും കമ്പനി ജീവനക്കാരെ ഒഴിവാക്കിയിട്ടില്ലെന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്നുമാണ് ഔദ്യോഗികഭാഷ്യം.

971 സീനിയർ എക്സിക്യൂട്ടീവുകളിൽ 2-5% (അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റുമാർ, വൈസ് പ്രസിഡന്‍റുമാർ, സീനിയർ വൈസ് പ്രസിഡന്‍റുമാർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമാർ) പേരോടും പിരിഞ്ഞു പോകാൻ കമ്പനി ആവശ്യപ്പെടുമെന്നാണ് വിവരം. അതായത് നൂറോളം സീനിയര്‍ എക്സിക്യൂട്ടീവുകള്‍ക്കും നിര്‍ബന്ധിത വിരമിക്കല്‍ ലഭിക്കും.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തപ്രകാരം ജോബ് ലെവല്‍ 3ന് താഴെ 86,558 ജീവനക്കാരാണ് ഇന്‍ഫോസിസിലുള്ളത്.

ജെഎല്‍4, ജെഎല്‍ 5 നിലവാരത്തിലുള്ള 1,10,502 പേരും ജെല്‍ 6, ജെഎല്‍ 7(സീനിയര്‍) തലത്തിലുള്ള 30,092 പേരുമാണ് സ്ഥാപനത്തിലുള്ളത്.

ജെഎല്‍ 6 (ജോബ് ലെവല്‍ 6) ജോബ് കോഡിലുള്ള സീനിയര്‍ മാനേജര്‍മാരില്‍ 10 ശതമാനംപേര്‍ പുറത്തുപോകും. ഈവിഭാഗത്തില്‍ 30,092 പേരാണ് ജീവനക്കാരായുള്ളത്. ജെഎല്‍7, ജെഎല്‍8 ലെവലിലുള്ള മധ്യനിര ഉദ്യോഗസ്ഥരെയും പിരിച്ചുവിടും.

ജെഎല്‍ 3യ്ക്ക് താഴെയും ജെഎല്‍ 4, ജെഎല്‍ 5 ലെവലിലുള്ള 2.5ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും. അതുകൂടി ചേരുമ്പോള്‍ 4,000 മുതല്‍ 12,000 പേര്‍ക്കുവരെ ജോലി നഷ്ടമാകും. നേരത്തെ മുന്‍നിര ഐ ടി കമ്പനിയായ കോഗ്നിസെന്‍റ് അഞ്ഞൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News