നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ട്; അവ മാത്രമാണ് നമ്മുടെ മാതാവ്; വീണ്ടും വിചിത്ര പ്രസ്താവനയുമായി ബിജെപി നേതാവ്

വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുന്നവരില്‍ കൂടുതലും ഏത് വിഭാഗക്കാരാണെന്ന് ചോദിച്ചാല്‍ നിസംശയം നമുക്ക് പറയാനാകും അത് ബിജെപി പ്രവര്‍ത്തകരാണെന്ന്.

അവരോളം വിഢിത്തം പറയാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യാവസ്ഥ. ഇപ്പോള്‍ വീണ്ടും രസകരമായ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍.

നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നാടന്‍ പശുക്കള്‍ മാത്രമാണ് ഭാരതീയരുടെ മാതാവെന്നും വിദേശിയിനം പശുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here