ദില്ലിയിൽ പോലീസുകാരുടെ പ്രതിഷേധം അവസാനിച്ചു; അക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകും

ദില്ലിയിൽ പോലീസുകാരുടെ പ്രതിഷേധം അവസാനിച്ചു. അഭിഭാഷകരുടെ അക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകാമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ ഉറപ്പ് നൽകി. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നജം.

ദില്ലി തീസ് ഹസാരി കോടതിയിൽ നിന്ന് ആരംഭിച്ച പോലീസ് അഭിഭാഷ സംഘര്ഷമാണ് അസാധാരണമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ട് എത്തിച്ചത്‌.

പൊലീസുകാരെ മർദ്ദിച്ച അഭിഭാഷകർക്ക് എതിരെ നടപടി വേണമെന്നും, പോലീസ് ഉദ്യോഗസ്‌ഥരുടെ സസ്പെൻഷൻ പിണവലിക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്യതലസ്ഥാനത് പോലീസ് ഉദ്യോസ്ഥർ ഇന്ന് രാവിലെ മുതൽ പ്രതിഷേധിച്ചത്.

ഉന്നത ഉദ്യോഗസ്‌ഥർ പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. കൃത്യ നിർവഹണത്തിനിടയിൽ അക്രമത്തിനിരയാകുന്നത് ഇനി സഹിക്കേണ്ടതില്ല എന്നായിരുന്നു പോലീസുകാരുടെ നിലപാട്.

യൂണിഫോമിനൊപ്പം കറുത്ത റിബണുകളും പ്ലക്കാർഡുകളും പിടിച്ചായിരുന്നു പൊലീസ് പ്രതിഷേധം. പ്രതിഷേധം ശക്തിയായതോടെ ദില്ലി ഹൈക്കോടതി ബാർ അസോസിയേഷന് നോട്ടീസ് അയച്ചു. കേന്ദ്ര സർക്കാർ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനോട് വിഷയത്തിൽ ഇടപെടാൻ നിർദേശം നൽകി.

തുടർന്ന് അനിൽ ബൈജാൽ പരിക്കേറ്റ പോലീസുകാർക്ക് 25,000 രൂപ നഷ്ടപരിഹാരം നൽകാമെന്നും, ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകി.

ഇതോടെയാണ് ഉന്നതപോലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. അതിനിടയിൽ വിഷയത്തിൽ ഇടപെടാത്തതിന് എതിരെ പ്രതിപക്ഷവും ശക്തമായ വിമർശനവുമായി രംഗത്തെതി. പ്രതിഷേധം ഉണ്ടാകുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയെന്നാണ് പ്രത്യോപക്ഷം ഉയർത്തുന്ന ചോദ്യം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here