യുഎഇ യില്‍ നടക്കുന്ന ടി-10 ക്രിക്കറ്റ് മത്സരത്തിന്‍റെ ഉദ്ഘാടത്തിന് മമ്മൂട്ടി എത്തും

നവംബര്‍ 14 മുതല്‍ യുഎഇ യില്‍ നടക്കുന്ന ടി-10 ക്രിക്കറ്റ് മത്സരത്തിന്‍റെ ഉദ്ഘാടത്തിനു ഇന്ത്യയുടെ മഹാനടന്‍
മമ്മൂട്ടി എത്തും.

14ന് അബുദാബിയില്‍ ആരംഭിക്കുന്ന 10 ദിവസത്തെ ക്രിക്കറ്റ് ആവേശത്തിന് തിരി തെളിക്കാനാണു ലോകത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുമെത്തുക.

പാക്കിസ്ഥാനി ഗായകൻ അതിഫ് അസ്ലം, ബോളിവുഡ് താരം നോറ ഫതേഹി, മോഡലും നടിയുമായ പാര്‍വതി നായര്‍, ബംഗ്ലദേശി നടന്‍ ഷക്കീബ് ഖാന്‍ എന്നിവരും പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത, നൃത്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News