ചിന്ത പബ്ലിക്കേഷന്‍ ലിറ്റററി ഫെസ്റ്റ് ഈ മാസം ഏഴ് മുതല്‍ കണ്ണൂരില്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണം നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ചിന്ത പബ്ലിക്കേഷന്‍ ലിറ്റററി ഫെസ്റ്റ് സംഘടിപ്പിക്കുന്നു. വിവിധ കലാ സാംസ്‌കാരിക സാഹിത്യ പരിപാടികളുമായി ഈ മാസം ഏഴ് മുതല്‍ പതിനെട്ട് വരെ കണ്ണൂരിലാണ് ഫെസ്റ്റിവല്‍. ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം കണ്ണൂര്‍ നഗരത്തില്‍ വിളംബര ഘോഷയാത്ര നടന്നു.

പുസ്തകോത്സവത്തിന്റെ ഭാഗമായി പുസ്തക പ്രകാശനം, സെമിനാറുകള്‍,സംവാദങ്ങള്‍ നാടകോത്സവം, കവി സമ്മേളനം, എഴുത്തുകാരുടെ കൂട്ടായ്മ, ചലച്ചിത്രോത്സവം ഫോട്ടോ പ്രദര്‍ശം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് ലിറ്റററി ഫെസ്റ്റില്‍ .ഈ മാസം 7 ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് ഫോക്‌ലോര്‍ അക്കാദമിയുടെ സകരണത്തോടെ നടന്‍ കലാമേള അരങ്ങേറും. പുസ്തകോത്സവത്തില്‍ വിവിധ പ്രസാദകരുടെ പുസ്തകങ്ങള്‍ വിലക്കിഴിവില്‍ ലഭ്യമാകും. കലാ സാംസ്‌കാരിക രാഷ്ട്രീയ സഹിത്യ മേഖലകളിലുള്ള പ്രമുഖര്‍ ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് സംഘടക സമിതി ചെയര്‍മാന്‍ എം സുരേന്ദ്രന്‍ പറഞ്ഞു.

ലിറ്റററി ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥം കണ്ണൂര്‍ നഗരത്തില്‍ വിളംബര ഘോഷയാത്ര നടന്നു. സാംസ്‌കാരികോത്സവം വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്യത്തില്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News