‘അച്ഛന്റെ പിന്തുണയാണ് അഭിനയിക്കാന്‍ ഊര്‍ജമായത്’; മകനൊപ്പം കുസൃതി കാട്ടി വിക്രമും

മകന്റെ ആദ്യ ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് താനെന്ന് നടന്‍ വിക്രം. അച്ഛന്റെ പിന്തുണയാണ് തനിക്ക് അഭിനയിക്കാന്‍ ഊര്‍ജമായതെന്ന് മകന്‍ ധ്രുവ് വിക്രത്തിന്റെ മറുപടി. ധ്രുവ് വിക്രം നായകനായ ആദ്യ ചിത്രം ആദിത്യവര്‍മയുടെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തയതായിരുന്നു ഇരുവരും.

ധ്രുവിന്റെ ആദ്യ ചിത്രം ആദിത്യവര്‍മ ഈ മാസം എട്ടിനാണ് തീയറ്ററിലെത്തുന്നത്. ചിത്രത്തിന്റെ ആദ്യഘട്ടം മുതല്‍ പ്രമോഷന്‍ വരെ മകന് പിന്തുണയുമായി അച്ഛനുണ്ട്. മകന്റെ ജീവിതത്തിലെ സുപ്രധാന ഘട്ടമാണ് ഇതെന്നും ആകാംക്ഷയിലാണ് താനെന്നും വിക്രം പറഞ്ഞു

അച്ഛന്‍ കൂടെയുണ്ടായിരുന്നതിനാല്‍ അഭിനയം വെല്ലുവിളിയിയായിരുന്നില്ലെന്ന് ധ്രുവ് പറയുന്നു. മലയാള സിനിമയെ കുറിച്ചുള്ള അഭിപ്രായവും ധ്രുവ് പങ്കുവച്ചു. മലയാളികള്‍ എന്നും എനിക്ക് തരുന്ന സ്‌നേഹം ഒരു ശക്തിയാണ്. ഭാവിയില്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്നും വിക്രം വ്യക്തമാക്കി

തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ചിത്രത്തിലെ നായിക പ്രിയ ആനന്ദും ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here