യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

മാവോയിറ്റ് ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. അതേസമയം രക്ഷപ്പെട്ട മൂന്നാമനായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

റിമാന്റില്‍ കഴിയുന്ന അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ മേല്‍ ചുമത്തിയ യുഎപിഎ നിലനില്‍ക്കില്ലെന്ന വാദമാണ് 2 ദിവസവും പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. പുസ്തകങ്ങള്‍, ലഘുലേഖകള്‍ എന്നിവ കൈവശം വെക്കുന്നത് യുഎപിഎ ചുമത്തത്തക്ക കുറ്റമല്ലെന്നാണ് പ്രധാന വാദം. മാവോയിസ്റ്റ് ബന്ധമാരോപിച്ച് വയനാട് സ്വദേശി ശ്യാം ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവും പ്രതിഭാഗം കോടതി മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ നിരോധിക്കപെട്ട സിപിഐ മാവായിസ്റ്റ് സംഘടനയിലെ അംഗങ്ങളാണെന്ന് പ്രതികള്‍ സമ്മതിച്ചതായാണ് എഫ്‌ഐആര്‍. ഇവരില്‍ നിന്നും മാവോയിസ്റ്റ് അനുകൂല തളിവുകള്‍ കണ്ടെത്തിയെന്നും എഫ്‌ഐആറിലുണ്ട്. യുഎപിഎ പിന്‍വലിക്കണം എന്ന റിപ്പാര്‍ട്ട് ലഭിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ക്കുന്ന നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിക്കാത്തത് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാകുമോ എന്നാണ് ഇനി അറിയേണ്ടത്. അലനും താഹക്കുമൊപ്പം ഉണ്ടായിരുന്ന മൂന്നാമനായുള്ള അന്വേഷണവും നടന്നു വരുന്നു. ഇയാളും കോഴിക്കോട്ടുകാരന്‍ തന്നെയെന്ന വിവരമാണ് പോലീസ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News