ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി എക്‌സിബിഷനുമായി ‘മൂത്തോന്‍’ ടീം

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി വളരെ വ്യത്യസ്തമായതും അതിഗംഭീരവുമായ ആര്‍ട്ട് എക്‌സിബിഷനുമായി മൂത്തോന്‍ ടീം. ചിത്രത്തിന്റെ വിശാലത പ്രകടമാകുന്ന ചിത്ര പ്രദര്‍ശനവും ക്രീയേറ്റീവ് എക്‌സിബിഷനുമാണ് നടക്കാന്‍ പോകുന്നത് .

‘മൂത്തോന്‍’ റിലീസ് ചെയ്യുന്ന 2019 നവംബര്‍ 8ന് രാവിലെ 11മണിക്ക് എറണാകുളം പനമ്പിള്ളി നഗറിലെ കഫെ പപ്പായയിലാണ് എക്‌സിബിഷന്റെ ഉല്‍ഘാടനം. മലയാളം,ബോളിവുഡ് സിനിമാ രംഗത്തെ പ്രമുഖര്‍ ആര്‍ട്ട് എക്‌സിബിഷന്റെ ഭാഗമാകുന്ന എക്‌സിബിഷന്‍ നയിക്കുന്നത് ആര്‍ട്ടിസ്റ്റ് റിയാസ് കോമുവാണ്.

നവംബര്‍ എട്ടിന് മൂത്തോന്‍ പ്രദര്‍ശനത്തിനെത്തും. നിവിന്‍ പോളിക്കൊപ്പം ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്‍, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന്‍ ഷാഹിര്‍, റോഷന്‍ മാത്യുഎന്നിവരാണ് മൂത്തോനിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ചിത്രം നിര്‍മ്മിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാറും കൂടാതെ അജയ് ജി റായ്, അലന്‍ മക്ക്അലക്‌സ്, അനുരാഗ് കശ്യപ് എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here